തിരുവനന്തപുരം/ മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ ക്ലബ് ഹൗസിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലിസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന് ഫേസ്ബുക്കിലെ കുറിപ്പിലൂടെ പൊലിസ് ഓര്‍മപ്പെടുത്തുന്നു. തരംഗമാകുന്ന പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.