കോഴിയും ബീഫുമടക്കം ഇറച്ചി വിപണിയില്‍ വന്‍ വിലക്കയറ്റം. ബ്രോയിലര്‍ ഇറച്ചിക്ക് കിലോക്ക് 230 രൂപയായിരുന്നു ഇന്നലെ കോഴിക്കോട് നഗരത്തിലെ വില. കോഴിക്ക് ദിവസേന വില കയറിത്തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ബീഫിന് 280 രൂപയുണ്ടായിരുന്നതാണ് ആഴ്ചകള്‍ക്ക് മുമ്ബ് 300 ലെത്തിയത്. എല്ലില്ലാത്ത ബീഫിന് 360 രൂപ വരെ ഈടാക്കുന്നു.