തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ ഇന്ന് വൈകീട്ട് 4 മണി മുതല്‍ 9 വരെ അടച്ചിടും.,
ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയര്‍ ലൈനുകളില്‍ നിന്ന് ലഭിക്കും.
1932 -ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു രീതിയാണിത്. ക്ഷേത്രത്തിന്‍റെ പരമ്ബരാഗത അവകാശികള്‍ തിരുവിതാംകൂര്‍ രാജവംശക്കാരാണ്. എല്ലാ വര്‍ഷവും പരമ്ബരാഗത ആറാട്ട് ഘോഷയാത്രയുടെ സമയത്ത് വിമാനത്താവളം, വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. ഇത് വര്‍ഷത്തില്‍ രണ്ട് തവണയാണ് നടക്കുന്നത്. മാര്‍ച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുള്ള അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്.