പോത്തൻകോട് : പൂലന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഞാണ്ടൂർക്കോണം സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്. പോത്തൻകോട് നിന്ന് കോലിയക്കോട് ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം .ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് നവീൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിച്ച വിഷ്ണു ഓട്ടോ ഡ്രൈവർ ആണ്.പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും