ന്യൂഡല്‍ഹി: ട്വിറ്ററിന് പിന്നാലെ ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണും കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങുന്നു. ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ആമസോണ്‍ ഒരുങ്ങുന്നത്.
ആഗോളതലത്തില്‍ 1.6 മില്യന്‍ ജോലിക്കാര്‍ ആമസോണിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിയ്ക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലായെന്ന് ആമസോണ്‍ അറിയിച്ചു. ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു.
ട്വിറ്ററില്‍നിന്നും 50 ശതമാനത്തോളം ജീവനക്കാരെ കഴിഞ്ഞ ആഴ്ച പിരിച്ചുവിട്ടിരുന്നു. ഫെയ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആമസോണും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.