Thursday, September 19, 2024
Online Vartha
HomeTrivandrum Ruralകഴക്കൂട്ടത്ത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ;ആക്രമണം നടത്തിയ അതിഥി തൊഴിലാളി...

കഴക്കൂട്ടത്ത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ;ആക്രമണം നടത്തിയ അതിഥി തൊഴിലാളി പിടിയിൽ

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം :ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അതിഥി തൊഴിലാളി ‌പിടിയിൽ. കഴക്കൂട്ടത്ത് ആണ് സംഭവം. മദ്യലഹരിയിലായിരുന്ന ആസാം സ്വദേശി നൂറുൽ ആദം (47) ആണ് പിടിയിലായത്. അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിന് നേരെയാണ് അതിക്രമം ഉണ്ടായത്.

ഇന്ന് രാത്രി ഏഴര മണിയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം ഉണ്ടായത്. കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ അമ്മൂമ്മയ്ക്ക് പരിക്കേറ്റു. പിടിവലിയില്‍ കുഞ്ഞിനും പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാർ അക്രമിയെ തടഞ്ഞുവച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!