കഴക്കൂട്ടം : അമിതവേഗതയിൽ വന്ന കാർ ഇടിച്ചു ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വെട്ടുറോഡ് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് നിർത്താതെ പോയ ഇടിച്ച കാർ സമീപത്ത് നിന്നും കണ്ടെത്തി അതിലുണ്ടായിരുന്ന അരവിന്ദിനെയും കൂടെയുള്ള ജിതിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.