തിരുവനന്തപുരം: ബന്ധുവിന് കൂട്ടിരിക്കാന്‍ വന്ന വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും വിലപ്പെട്ട രേഖകളുംമോഷണം പോയതായി പരാതി.ഇടിഞ്ഞാര്‍ മങ്കയം നാലുസെന്‍റ് കോളനി സ്വദേശിനി എസ്.എല്‍.രമ്യയാണ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയത്.
രമ്യയാണ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 23 നായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡായ യെല്ലോ വാര്‍ഡ് ഒന്നില്‍നിന്നാണ് ബാഗ് നഷ്ടമായത്. 9000 രൂപയും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
ബന്ധുവിനെ ഓര്‍ത്തോ ഒ.പിയില്‍ കാണിക്കാന്‍ വന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. മാസ്ക് ധരിച്ച വയോധികന്‍ നീല നിറത്തിലുള്ള ബാഗുമായി വളരെ പെട്ടെന്ന് ഒബ്സര്‍വേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. രമ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.