കഴുത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എന്‍ഡോക്രൈന്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയത്തെയും വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ക്ക് ഉത്തരവാദിയായ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമാണിത്. ഒരു വ്യക്തിയുടെ ശരീരത്തില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയുണ്ടെങ്കില്‍, ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. ലളിതമായി പറഞ്ഞാല്‍, ഹൈപ്പോതൈറോയിഡിസം എന്നാല്‍ പ്രവര്‍ത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥിയും ഹൈപ്പര്‍തൈറോയിഡിസം എന്നാല്‍ ഓവര്‍ ആക്ടീവ് തൈറോയ്ഡ് ഗ്രന്ഥിയുമാണ്.തൈറോയ്ഡ് അവസ്ഥ നിയന്ത്രിക്കാന്‍ മല്ലിയില ഒരു വ്യക്തിയെ സഹായിക്കുമെന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. മല്ലിയിലയും വിത്തുകളും ഹൈപ്പോതൈറോയിഡിസവും ഹൈപ്പര്‍തൈറോയിഡിസവും നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.മല്ലി വിത്തുകള്‍ കാലങ്ങളായി ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വിത്തുകള്‍ക്ക് ഫ്രഷ്നെസ് അനുസരിച്ച് അല്പം വ്യത്യസ്തമായ രുചിയുണ്ടാകാം, പക്ഷേ ഈ വിത്തുകള്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ നിറഞ്ഞതാണെന്ന് നമുക്കറിയാം. ഈ ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തെ തൈറോയ്ഡ് പോലുള്ള രോഗങ്ങളില്‍ നിന്നും/അസ്വാസ്ഥ്യങ്ങളില് നിന്നും സംരക്ഷിക്കുന്നു.