Saturday, April 18, 2026
Online Vartha
HomeTrivandrum Ruralപ്രതിസന്ധി രൂക്ഷം;കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി -ബിജു പ്രഭാകർ

പ്രതിസന്ധി രൂക്ഷം;കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി -ബിജു പ്രഭാകർ

Online Vartha
Online Vartha

തിരുവനന്തപുരം :കെഎസ്ഇബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി കെഎസ്ഇബി സിഎംഡി ബിജു പ്രഭാകർ. സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജു പ്രഭാകർ വെളിപ്പെടുത്തി. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ നോട്ടിലാണ് ബിജു പ്രഭാകര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.വൈദ്യുതി പുറത്തുനിന്നു വാങ്ങാന്‍പ്രതിമാസം 900 കോടി രൂപയും വായ്പ തിരിച്ചടവിന് 300 കോടിയും വേണം. 10,874.26 കോടിയുടെ വായ്പയും ഓവര്‍ഡ്രാഫ്റ്റുമാണുള്ളത്. പ്രതിമാസം കെഎസ്ഇബിയുടെ വരുമാനം 1750 കോടിയും ചെലവ് 1950 കോടിയുമാണെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കുന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!