onlinevartha 24x7
Advertisement
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
No Result
View All Result
onlinevartha 24x7
Home DISTRICT NEWS

അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് തടയണം, വിദേശ വനിതകള്‍ പോലീസ് സ്റ്റേഷനില്‍

by news desk onlinevartha 24x7
March 26, 2023
in DISTRICT NEWS
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അന്വേഷണത്തിനു പ്രത്യേക സംഘം
Share on FacebookShare on Whatsapp

 

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് നിയമംവഴി തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പോലീസ് സ്റ്റേഷനില്‍.

ഇറ്റലിക്കാരായ രണ്ടു വനിതകളാണ് ദുരനുഭവം വിവരിച്ച്‌ തിരുവനന്തപുരം വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. റെഗീന, മേരി. രണ്ടുപേരും വിനോദ സഞ്ചാരികളാണ്. കയ്യിലെയും കാലിലെയും പരിക്കുമായാണ് പോലീസ് സ്റ്റേഷനിലെത്തിയത്.

വര്‍ക്കല തീരദേശപാതയിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. കാറിന്‍റെ കണ്ണാടിച്ചില്ല് കൊണ്ടാണ് റെഗീനയുടെ കൈ മുറിഞ്ഞത്. അരികിലേക്ക് വീണാണ് സുഹൃത്തായ മേരിക്ക് പരിക്കേറ്റത്. കാര്‍ നിര്‍ത്താതെ പോയി. നമ്പർപോലും കാണാന്‍ പറ്റിയില്ലെന്ന് ഇവര്‍ പറയുന്നു.

അപകടശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും അവിടെ നിന്നാണ് പോലീസ് സ്റ്റേഷനിലെത്തിയത്. അശ്രദ്ധയോടെയുള്ള ഇത്തരം ഡ്രൈവിങ് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പോലീസിനോടുള്ള അപേക്ഷ. ഈമാസം 30ന് ഇറ്റലിയിലേക്ക് മടങ്ങിപ്പോകേണ്ടതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നില്ല. പക്ഷേ റോഡ് സുരക്ഷ കര്‍ശനമാക്കണമെന്ന് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നു.

 

 

 

Online vartha 24x7

ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2021 Online Vartha 24x7 - Powered By by XIPHER.

  • Home
  • Breaking News
  • KERALA
  • Local News
    • Charamam
  • Entertainment
  • Sports
  • HEALTH
  • FOOD
  • AUTO
  • TRAVEL
  • CARRER & JOB
  • BUSINESS
  • TECH
  • Videos

© 2021 Online Vartha 24x7 - Powered By by XIPHER.

error: Content is protected !!