ന്യൂഡൽഹി:ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച 2016ലെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജിയിൽ ല്‍ വിധി പറഞ്ഞത്.അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്ര നടപടി ശരിവെച്ചു. ജസ്റ്റിസ് നാഗരത്‌നയുടേത് ഭിന്നവിധിയായിരുന്നു.
നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്.