ധാതുക്കളും പൂരിത കൊഴുപ്പുകളും അടങ്ങിയ നെയ്യ്, നാഡീവ്യവസ്ഥയുടെയും എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. ദിവസേന മിതമായി നെയ്യ് കഴിക്കുന്നത് തലച്ചോറിന്റെ മികച്ച ആരോഗ്യത്തിന് ഗുണം ചെയ്യും.
നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സുപ്രധാന ഫാറ്റി ആസിഡുകളുടെയും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും (എ, ഡി, ഇ, കെ) പ്രധാന ഉറവിടമാണ് നെയ്യ്.
നെയ്യ് കഴിക്കുന്നത് മെച്ചപ്പെട്ട ദഹനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ വയറ്റിലെ ആസിഡിന്റെ ഉത്പാദനം ഇത് സുഗമമാക്കുന്നു.