ടിവിഎസ് മോട്ടോര്‍ കമ്ബനി അതിന്റെ ജനപ്രിയ 125 സിസി സ്പോര്‍ട്ടി സ്കൂട്ടറായ എന്‍ടോര്‍ക്കിന്റെ പുതിയ ‘എക്സ്ടി’ വേരിയന്റ് അടുത്തിടെയാണ് പുറത്തിറക്കിയത്.
1.03 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 XT ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഒരു മാസത്തിനകം അതിന്റെ വില 6,000 രൂപ കുറഞ്ഞു.
അതായത് വില പരിഷ്കരണത്തിന് ശേഷം, ടിവിഎസ് എന്‍ടോര്‍ക്ക് 125 XTയുടെ ദില്ലി എക്സ്ഷോറൂം വില 97,061 രൂപയാണ്. ഈ വിലക്കുറവിന്റെ കൃത്യമായ കാരണം കമ്ബനി വെളിപ്പെടുത്തിയിട്ടില്ല. ‘എക്സ്ടി’ ഇപ്പോള്‍ എന്‍ടോര്‍ക്കിന്റെ നിരയിലെ മുന്‍നിര വകഭേദമാണ്. വില പരിഷ്കരണത്തിന് ശേഷവും, ഏറ്റവും ചെലവേറിയ രണ്ടാമത്തെ വേരിയന്റായ റേസ്എക്സ്പിയേക്കാള് ഏകദേശം 8,000 രൂപ കൂടുതലാണ്.
വിഷ്വല്‍ അപ്ഡേറ്റുകളില് തുടങ്ങി, പുതിയ XT ട്രിമ്മില്‍ ഒരു പുതിയ നിയോണ്‍ ഗ്രീന്‍ പെയിന്റ് സ്കീം നല്കിയിരിക്കുന്നു. അത് അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സിനൊപ്പം ശ്രദ്ധ ആകര്‍ഷിക്കുന്നു. മാത്രമല്ല, അലോയി വീലുകള്‍ മറ്റ് വേരിയന്റുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഈ യൂണിറ്റുകള്‍ മെലിഞ്ഞ സ്പോക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു. അവ ഭാരം കുറഞ്ഞതും മികച്ച പ്രകടനത്തിനും ഇന്ധനത്തിന്റെ ലാഭത്തിനും കാരണമാകുന്നു എന്ന് കമ്ബനി പറയുന്നു.
പുതിയ ടിവിഎസ് എന്‍ടോര്‍ക്ക് 125 XT ക്ലാസ്-ലീഡിംഗ് ഫീച്ചറുകളാണ്. നിറമുള്ള TFT, LCD പാനലോടുകൂടിയ സെഗ്മെന്റ്-ആദ്യത്തെ ഹൈബ്രിഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിലുള്ളത്. ഈ സിസ്റ്റം ടിവിഎസിന്റെ സ്മാര്‍ട്ട് എക്സ് കണക്ട് ബ്ലൂടൂത്ത് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. ഇതിന് സ്മാര്‍ട്ട് എക്സ്ടോക്ക് (അഡ്വാന്‍സ്ഡ് വോയ്സ് അസിസ്റ്റ്) ലഭിക്കുന്നു. കൂടാതെ റൈഡര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ അറിയിപ്പുകള്, കോള്‍ ആന്‍ഡ് എസ്എംഎസ് അലേര്‍ട്ടുകള്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാറ്റസ് മുതലായവ കാണിക്കും.
ട്രാഫിക് സിഗ്നലില്‍ കാത്തുനില്‍ക്കുമ്ബോള്‍ സ്കൂട്ടറിന്റെ കണ്‍സോളില്‍ ഒരാള്‍ക്ക് ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും സ്കോറുകള്‍ വേഗത്തില്‍ നോക്കാനും തത്സമയ AQI ട്രാക്ക് ചെയ്യാനും വാര്‍ത്തകള്‍ വായിക്കാനും മറ്റും കഴിയും. RT-Fi (റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍-ഇന്ജക്ഷന്) സാങ്കേതികവിദ്യയുള്ള 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് TVS NTorq 125 XT ന് കരുത്ത് പകരുന്നത്. ഈ മോട്ടോര്‍ 9.2 ബിഎച്ച്പിയും 10.5 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, ഒരു സിവിടിയുമായി ജോടിയാക്കുന്നു.
ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഫുള്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏറ്റവും പുതിയ BMW G 310 RR 2022 ജൂലൈ 15ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിനുള്ള പ്രീ-ബുക്കിംഗ് കമ്ബനി ഇപ്പോള്‍ തുറന്നിരിക്കുന്നു. കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അല്ലെങ്കില്‍ അവരുടെ അടുത്തുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് വാഹനം ബുക്ക് ചെയ്യാം.
ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 അടിസ്ഥാനമാക്കിയാണ് പുതിയ ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ എത്തുന്നത്. ഈ ജര്‍മ്മന്‍ ഇരുചക്രവാഹന നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ സബ്സിഡിയറി മോട്ടോര്‍സൈക്കിളിന്റെ ചില ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഓഫറില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ സൂചന നല്കുന്നു. ബൈക്കിന്റെ ഡിസൈന്‍ ടിവിഎസ് അപ്പാച്ചെ RR 310 പോലെ തന്നെ നിലനില്‍ക്കുമെങ്കിലും, G 310 RR അതിന്റെ സ്പോര്‍ട്ടി ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ മോട്ടോറാഡ് കളര്‍ സ്കീമുകളില്‍ വാഗ്ദാനം ചെയ്യും.
മോട്ടോര്‍സൈക്കിളിന് ഇന്ധന ടാങ്കില്‍ G 310 RR ബ്രാന്‍ഡിംഗും ലഭിക്കും. കൂടാതെ ഇത് ഫീച്ചറുകളാല്‍ സമ്ബന്നമാകും. 313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനായിരിക്കും ബിഎംഡബ്ല്യു ജി 310 ആര്‍ആറിന്റെ ഹൃദയം. ഈ മോട്ടോര്‍ 9,500 ആര്‍പിഎമ്മില്‍ 33.5 ബിഎച്ച്പിയും 7,500 ആര്‍പിഎമ്മില്‍ 28 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായി എന്ജിന് ഘടിപ്പിക്കും.
ഈ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളിന് റൈഡിംഗ് മോഡുകള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഒരു അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയും ലഭിക്കാന്‍ സാധ്യതയുണ്ട്. ലോഞ്ച് ജൂലൈ 15ന് നടക്കുമെങ്കിലും, ലോഞ്ച് കഴിഞ്ഞ് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഡെലിവറികള്‍ നടക്കുക. ബൈക്ക് വാങ്ങല്‍ എളുപ്പമാക്കുന്നതിന്, ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സീറോ ഡൗണ്‍ പേയ്മെന്റ്, 3,999 രൂപയില്‍ ആരംഭിക്കുന്ന കുറഞ്ഞ ഇഎംഐകള്‍ എന്നിവ പോലുള്ള ആനുകൂല്യങ്ങളുള്ള ഒരു സമ്ബൂര്‍ണ്ണ പാക്കേജും ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.