കഠിനംകുളം :അനധികൃത മദ്യ വില്പന നടത്തിയ 60 കാരനെ പിടികൂടി ചിറ്റാറ്റുമുക്കിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി അനധികൃത മദ്യ വില്പനക്കാരനെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.ചിറ്റാറ്റുമുക്ക് കരിഞ്ഞവയിൽ വീട്ടിൽ ഗോപി മകൻ 60 വയസ്സുള്ള ശശാങ്കനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ അനൂപ്, ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ സലിം, പ്രശാന്ത്, സിപിഎം മാരായ ലിബിൻ നിസാം,സുരേഷ്, എന്നിവർ അടക്കുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശശാങ്കന്റെ പേരിൽ നിലവിൽ മൂന്ന് കാര്യങ്ങൾ കേസുകൾ ഇതിനുപുറമെ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.