തിരുവനന്തപുരം : തിരുവനന്തപുരം-കുവൈത് സെക്ടറിൽ ജസീറ എയര്‍വേയ്സ് സര്‍വിസ് തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് എത്തിയ ആദ്യ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചു.
124 പേരാണ് ആദ്യ വിമാനത്തില്‍ എത്തിയത്. കുവൈത്തിലേക്കുള്ള ആദ്യ യാത്രക്കാരായ 151 പേരെ സമ്മാനങ്ങള്‍ നല്‍കിയാണ് വിമാനത്താവളത്തില്‍ വരവേറ്റത്.
തിരുവനന്തപുരത്തു നിന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 2.50ന് പുറപ്പെടുന്ന വിമാനം 5.55ന് കുവൈത്തിലെത്തും. കുവൈത്തില്‍നിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സര്‍വിസിന് ഉപയോഗിക്കുക.