ഉറക്കക്കുറവ് മൂലമുള്ള പ്രശ്നങ്ങള്‍ അലട്ടുന്നവരെ സഹായിക്കാന്‍ പാല് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ 7 എന്ന അമിനോ ആസിഡ് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പ്രായമായവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ട്രിപ്റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. ഇതിനുപുറമേ സെറോടോണിന്‍, മെലറ്റോണിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനത്തില്‍ ട്രിപ്റ്റോഫാന്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇരുട്ടിനോട് പ്രതികരിച്ച് രാത്രിയില്‍ ഉറങ്ങാന്‍ സഹായിക്കാനായി ശരീരം പുറപ്പെടുവിക്കുന്നതാണ് മെലറ്റോണിന്‍.
ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പാല് ശീലമാക്കുന്നത് നല്ലതാണ്. ഒരു കപ്പ് ചൂടുള്ള പാലില്‍ അല്പം ഇഞ്ചിയും ഏലയ്ക്കയും മഞ്ഞലും ചേര്‍ത്ത് കുടിക്കുന്നതാണ് ഉത്തമം.