Saturday, July 19, 2025
Online Vartha
HomeTrivandrum Ruralകഴുത്തിനു കുത്തിപ്പിടിച്ച് മർദ്ദിച്ചു,കയ്യും കാലും അടിച്ചു പൊട്ടിച്ചു, ക്രൂരത കാട്ടിയത് അമ്മയും സുഹൃത്തും ; പരാതി...

കഴുത്തിനു കുത്തിപ്പിടിച്ച് മർദ്ദിച്ചു,കയ്യും കാലും അടിച്ചു പൊട്ടിച്ചു, ക്രൂരത കാട്ടിയത് അമ്മയും സുഹൃത്തും ; പരാതി നൽകി പിതാവ്

Online Vartha

പോത്തൻകോട് : മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് പെറ്റമ്മ തന്നെ മകനോട് കാട്ടിയത്. 10 വയസ്സുകാരന് ക്രൂരമർദ്ദത്തിനിരയായത് . കുട്ടിയുടെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പരാതി. പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്. ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദ്ദിച്ചെന്ന് കുട്ടി പറയുന്നു.ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്ന് കുട്ടി പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. നേരത്തെയും ഇതേ രീതിയിൽ ഉപദ്രവിച്ചെന്ന് കുട്ടി പറഞ്ഞു. സനുഷ് എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി

 

സ്കൂള്‍ കഴിഞ്ഞ് കുട്ടി പേടിച്ച് അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പരാതി. സ്വദേശിയായ സജി അനു ദമ്പതികളുടെ ഇളയ മകനാണ് സനുഷ് . ഭർത്താവുമായി പിണങ്ങി സുഹൃത്തിനൊപ്പം ആണ് അനുവും ആനന്ദേശ്വരത്ത് മക്കളും താമസിക്കുന്നത്.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!