നാസിഭീകരതയെ അതിജീവിച്ച വൃദ്ധന്റെ ജീവിതകഥയുമായ് ഇന്ന് മൈ നൈബർ അഡോൾഫ്
നാസിഭീകരതയെ അതിജീവിച്ച വൃദ്ധന്റെ കഥ ബ്ളാക് ഹ്യൂമർ രീതിയിൽ ചിത്രീകരിച്ച മൈ നൈബർ അഡോൾഫിന്റെ ആദ്യ പ്രദർശനം ഞായറാഴ്ച.
ഹോളോകോസ്റ്റിനെ അതിജീവിച്ച് നഗരാതിർത്തിയിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന വൃദ്ധന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഇസ്രായേലി സംവിധായകൻ ലിയോൺ പ്രുഡോവ്സ്കി ചിത്രം ഒരുക്കിയിരിക്കുന്നത് . തന്റെ അയൽക്കാരൻ ആത്മഹത്യ ചെയ്ത ഹിറ്റ്ലർ ആണെന്ന് വിശ്വസിക്കുന്ന വൃദ്ധൻ അത് തെളിയിക്കാൻ കാരണങ്ങൾ തേടുന്നത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ലൊകാർണോ, ഹൈഫ തുടങ്ങി വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ചിത്രം രാത്രി 9 ന് കലാഭവനിലാണ് പ്രദർശിപ്പിക്കുക.