കഴക്കൂട്ടം: 35 -ാം മത് ദേശീയ പോസ്റ്റൽ അത്‌ലറ്റിക്സ് ആൻഡ് സൈക്ലിങ് മീറ്റ് കാര്യവട്ടം ലക്ഷ്മി ഭായ് കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിൽ സമാപിച്ചു.
254.2 പോയിന്റ് നേടി തമിഴ്നാട് പോസ്റ്റൽ സർക്കിൾ ഓവറോൾ ചാമ്പ്യന്മാരായി.
ഗുജറാത്ത് രണ്ടാമതും 78 പോയിന്റ് നേടി കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം
സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.
ജനറൽ പോസ്റ്റ് മാസ്റ്റർ ചീഫ് ഷൂലി ബർമൻ അധ്യക്ഷയായി.13 സംസ്ഥാനങ്ങളിൽ നിന്നുള്ള 161 കായികതാരങ്ങൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.
മികച്ച പുരുഷ കായികതാരം -കെ അതീഷ്ടം (തമിഴ്നാട് )
മികച്ച വനിത കായികതാരം – വിഷ്ണു പ്രിയ (കേരളം)
മികച്ച സൈക്ലിസ്റ്റ് – സുബിൻ (കേരളം)
സൈക്ലിംഗ് ടീം ചാമ്പ്യൻഷിപ്പ് ജേതാക്കൾ –
തമിഴ്നാട്
അത്‌ലറ്റിക്സ് ടീം ചാമ്പ്യൻഷിപ്പ് – (വനിതാ വിഭാഗം) -തമിഴ്നാട്
അത്‌ലറ്റിക്സ് ടീം ചാമ്പ്യൻഷിപ്പ് റണ്ണേഴ്സ് അപ്പ്
– (വനിതാ വിഭാഗം) -കേരളം
അത്‌ലറ്റിക്സ് ടീം ചാമ്പ്യൻഷിപ്പ് – (പുരുഷ വിഭാഗം) -തമിഴ്നാട്
അത്‌ലറ്റിക്സ് ടീം ചാമ്പ്യൻഷിപ്പ് റണ്ണേഴ്സ് അപ്പ് – (പുരുഷ വിഭാഗം) -രാജസ്ഥാൻ