ന്യൂഡൽഹി:രാജ്യത്ത് യുപിഐ പേയ്മെന്റ് ആപ്ലിക്കേഷന്‍ മുഖാന്തരമുള്ള ഇടപാടുകള്‍ക്ക് ഡിസംബര്‍ 31 മുതല്‍ പരിധി ഏര്‍പ്പെടുത്താന്‍ സാധ്യത. നവംബര്‍ മാസം അവസാനത്തോടെ യുപിഐ പേയ്മെന്റുകള്‍ക്ക് പരിധി ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം എന്‍പിസിഐ എടുക്കും. 2020-ലാണ് എന്‍പിസിഐ മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ദാതാവിന് യുപിഐയില്‍ കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ അളവിന്റെ പരിധി 30 ശതമാനമായിരിക്കുമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
നിലവില്‍, ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പരിധിയില്ലാതെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സൗകര്യത്തിനാണ് പരിധി ഏര്‍പ്പെടുത്തുന്നത്.