2019-ല്‍ ലോഞ്ച് ചെയ്തതു മുതല്‍ ഹ്യുണ്ടായിയുടെ ലൈനപ്പിലെ ഒരു പ്രധാന മോഡലാണ് വെന്യു. ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും നൂതനമായ iMT (ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍) 33 കണക്റ്റുചെയ്ത കാര്‍ ഫീച്ചറുകളും നല്‍കുന്ന സെഗ്മെന്റിലെ ആദ്യത്തെ മോഡല്‍ കൂടിയാണിത്.
ഇന്ത്യയില്‍ വെന്യുവിന്റെ വില്‍പ്പന 3 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായി കഴിഞ്ഞ മാസമാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചത്. അതില്‍ 1.08 ലക്ഷം യൂണിറ്റുകള്‍ 2021-ലായിരുന്നു കമ്ബനി വിറ്റഴിച്ചത്. ഈ സെഗ്മെന്റില്‍ 16.9 ശതമാനം വിപണി വിഹിതവും ഈ മോഡലിനുണ്ട്.
മാത്രമല്ല, രാജ്യത്ത് ശക്തമായ ഒരു മത്സരം നടക്കുന്ന സെഗ്മെന്റ് കൂടിയാണിത്. വിവിധ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി മോഡലുകള്‍ ഈ വിഭാഗത്തില്‍ മത്സരത്തിനായി എത്തുകയും ചെയ്യുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഈ സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവി സെഗ്മെന്റിലെ വര്‍ദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത്, വെന്യൂവിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സമ്മാനിക്കാനൊരുങ്ങുകയാണ് കൊറിയന്‍ നിര്‍മാതാക്കള്‍.
ഈ മാസം അവസാനത്തോടെ വെന്യുവിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനാണ് കമ്ബനിയുടെ പദ്ധതി. ഇത് വ്യക്തമാക്കുന്ന ഏതാനും ടീസര്‍ ചിത്രങ്ങളും വാഹനത്തിന്റെ പുതിയ സവിഷേതകള്‍ വെളിപ്പെടുത്തുന്ന ഏതാനും ടീസര്‍ വീഡിയോകളും കമ്ബനി ഇതിനകം തന്നെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പഴയ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി വാഹനത്തിന്റെ പുതിയൊരു കളര്‍ ഓപ്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പുതിയ ചിത്രം വാഹനത്തിലെ പുതിയ കളര്‍ ഓപ്ഷനെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
ടൈറ്റന്‍ ഗ്രേ എന്നൊരു പുതിയ കളര്‍ ഓപ്ഷനാണ് വാഹനത്തില്‍ കമ്ബനി അവതരിപ്പിക്കുന്നത്. ഈ പുതിയ കളര്‍ ഓപ്ഷന്‍ എസ്‌യുവിക്ക് ഒരു സ്‌പോര്‍ട്ടി വൈബാണ് നല്‍കുന്നത്. 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് E, S, S+/S(O), SX, SX(O) എന്നീ 5 വേരിയന്റുകളിലാകും അവതരിപ്പിക്കുക.
ഇതിന് 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ ലഭിക്കും, അതില്‍ 6 എണ്ണം ടൈഫൂണ്‍ സില്‍വര്‍, പോളാര്‍ വൈറ്റ്, ഫാന്റം ബ്ലാക്ക്, ഡെനിം ബ്ലൂ, ടൈറ്റന്‍ ഗ്രേ, ഫിയറി റെഡ് എന്നിവയുടെ സിംഗിള്‍ ടോണുകളും ഒരു കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ് ബോഡി കളറിന്റെ 1 ഡ്യുവല്‍ ടോണും ആയിരിക്കും.
വാഹനത്തിന് എക്സ്റ്റീരിയറിലും, ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കമ്ബനിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഭാഷയെ പിന്തുടരും. ക്രോം സ്ലേറ്റുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്ബര്‍, എല്‍ഇഡി ഹെഡ്, ടെയില്‍ ലാമ്ബുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്ബുകള്‍ എന്നിവയുള്ള വലിയ ഫ്രണ്ട് ഗ്രില്ലും ഇതിലുണ്ടാകും.
ഡാര്‍ക്ക് ഇന്‍സെര്‍ട്ടുകളും റിഫ്ളക്ടറുകളുമുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ ബമ്ബര്‍, വിശാലമായ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ബോഡി കളര്‍ സ്പോയിലര്‍ എന്നിവയും ഇതില്‍ കാണാം. സില്‍വര്‍ ഫിനിഷ്ഡ് റൂഫ് റെയിലുകളും ഷാര്‍ക്ക് ഫിന്‍ ആന്റിനയും ഫീച്ചറുകളില്‍ ഉള്‍പ്പെടും.
സണ്‍റൂഫും വാഹനത്തില്‍ ഉണ്ടായിരിക്കും, എന്നിരുന്നാലും ഇത് ടോപ്പ് സ്‌പെക്ക് വേരിയന്റിലേക്ക് മാത്രം പരിമിതപ്പെടുത്തുകയും ചെയ്‌തേക്കും. പുതിയ വെന്യുവില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കും.
നിലവിലെ വെന്യു ഇന്റീരിയര്‍ കംഫര്‍ട്ട് ഫീച്ചറുകളെക്കുറിച്ചും അത്യാധുനിക സാങ്കേതിക വിദ്യകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കുറച്ച് പുതിയ സവിശേഷതകള്‍ കാണും.
10 പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കൊപ്പം ഹോം-ടു-കാര്‍ (H2C) സെഗ്മെന്റില്‍ ആദ്യം പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. ക്യാബിന്‍ സൗകര്യങ്ങളില്‍ പിന്‍ സീറ്റുകള്‍ക്കായി 2 സ്റ്റെപ്പ് റീക്ലൈനിംഗ് ഫംഗ്ഷനും ഹ്യുണ്ടായി ബ്ലൂലിങ്ക് ആപ്പിനൊപ്പം 60-ല്‍ അധികം കണക്റ്റുചെയ്ത കാര്‍ സവിശേഷതകളും ഉള്‍പ്പെടും.
സ്പോര്‍ട്ട്, നോര്‍മല്‍, ഇക്കോ എന്നീ മൂന്ന് ഡ്രൈവ് മോഡുകളിലും ഹ്യുണ്ടായി വെന്യു ലഭ്യമാകും കൂടാതെ സെന്‍ട്രല്‍ കണ്‍സോളിലെ ഡയല്‍ വഴി ഒരാള്‍ക്ക് ഈ ഡ്രൈവ് മോഡുകള്‍ മാറ്റാനാകും.
എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 2022 ഹ്യുണ്ടായി വെന്യുവിന് അതിന്റെ നിലവിലെ പതിപ്പില്‍ കാണുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകളായിരിക്കും ലഭിക്കുക. 83 bhp പവറും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 114 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഇതില്‍ ഉള്‍പ്പെടുന്നു.
6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് DCT ഓപ്ഷനുകളില്‍ 120 hp കരുത്തും 172 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഇതിന് ലഭിക്കും. ഡീസല്‍ എഞ്ചിന്‍ 1.5 ലിറ്റര്‍ ടര്‍ബോ ആയിരിക്കും, അത് 100 bhp പവറും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ചേര്‍ന്ന് 240 Nm ടോര്‍ക്കും നല്‍കും.
ഫീച്ചറുകളിലെയും സാങ്കേതികവിദ്യയിലെയും അപ്ഡേറ്റുകള്‍ കണക്കിലെടുക്കുമ്ബോള്‍, 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ വില നിലവിലെ മോഡലിന് അല്‍പ്പം കൂടുതലായിരിക്കും, അതായത് 7.11 ലക്ഷം രൂപ മുതല്‍ 11.83 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.
വിപണിയില്‍ എത്തുമ്ബോള്‍ ഇത് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, കിയ സെല്‍റ്റോസ്, മഹീന്ദ്ര XUV300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക. അതേസമയം സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ മാരുതി സുസുക്കി ബ്രെസയും വൈകാതെ നവീകരിച്ച മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.