Thursday, November 21, 2024
Online Vartha
HomeHealthരണ്ട് ദിവസം തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് ഇന്ന് രാവിലെ

രണ്ട് ദിവസം തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങി രോഗി; കണ്ടെത്തിയത് ഇന്ന് രാവിലെ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി രോഗി’ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് കണ്ടെത്തിയത്.ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത് .രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി ഉള്ളൂർ പോലീസിന് കുടുംബം പരാതി നൽകിയിരുന്നു.ശനിയാഴ്ച മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിൽചികിത്സ തേടിയെത്തിയതാണ് രവീന്ദ്രൻ നായർ . ഓർത്തോ വിഭാഗത്തിന് സമീപത്തുള്ള ലിഫ്റ്റിലാണ് ഇയാൾ കുടുങ്ങി പോയത്.കയ്യിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു എങ്കിലും കുലുക്കത്തോടെ ലിഫ്റ്റ് നിന്നതിനാൽ മൊബൈൽ ഫോൺ തറയിൽ വീണ് കേടായതോടെ മറ്റുള്ളവരെ ബന്ധപ്പെടാൻ സാധിക്കാത്ത സ്ഥിതിയായി.ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.ലിഫ്റ്റിന് കരാർ ഉണ്ടെന്ന മുന്നറിയിപ്പ്എഴുതി വച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!