ശ്രീകാര്യം: കെ. എസ് .എഫ് . ഇ വനിതാ ജീവനക്കാരിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ.
കുളത്തൂർ മുക്കോലയ്ക്കൽ സ്വദേശി കണ്ണനെന്ന ബിജു (45) വിനെയാണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . മാർച്ച് 15 മുതൽ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.