കഴക്കൂട്ടം : പാൽ കയറ്റിവന്ന വാനും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. പോത്തൻകോട് അയണിമൂട്ടിൽ നസ്രത്ത് വില്ലയിൽ ജെ.സാബു (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.40 ഓടെ കാട്ടായിക്കോണം നരിക്കലിന് സമീപമായിരുന്നു അപകടം. നരിക്കൽ നിന്നും പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ, പോത്തൻകോട് നിന്നും ചന്തവിള ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന വാൻ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ഭാര്യ: സെൽവി,മക്കൾ ബിബിൻ സാബു, സുബിൻ സാബു.