onlinevartha 24x7
Advertisement
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
No Result
View All Result
onlinevartha 24x7
Home SPORTS

അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം പി.ആർ.ശ്രീജേഷിന്

by news desk onlinevartha 24x7
February 1, 2022
in SPORTS
അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം പി.ആർ.ശ്രീജേഷിന്
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ശ്രീജേഷ് വിജയിയായത്. പർവതാരോഹകൻ സ്‌പെയിനിന്റെ ആല്‍ബെര്‍ട്ടോ ഗിനെസ് ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് ശ്രീജേഷ് പുരസ്‌കാരം നേടിയത്.17 രാജ്യങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.

ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇതിനുമുന്‍പ് 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു. ശ്രീജേഷിന് ആകെ 127647 വോട്ടുകളാണ് ലഭിച്ചത്. ലോപ്പസിന് 67428 വോട്ടും ജിയോര്‍ഡാനിന് 52046 വോട്ടും ലഭിച്ചു. 33 കാരനായ ശ്രീജേഷിന് മാത്രമാണ് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദേശം ലഭിച്ചത്. 2021 ഒക്ടോബറില്‍ ശ്രീജേഷിനെ ലോക ഹോക്കി ഫെഡറേഷന്‍ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ചിരുന്നു.

Tags: hockeyInternational World Games Associationpr sreejesh

Online vartha 24x7

ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2021 Online Vartha 24x7 - Powered By by XIPHER.

  • Home
  • Breaking News
  • KERALA
  • Local News
    • Charamam
  • Entertainment
  • Sports
  • HEALTH
  • FOOD
  • AUTO
  • TRAVEL
  • CARRER & JOB
  • BUSINESS
  • TECH
  • Videos

© 2021 Online Vartha 24x7 - Powered By by XIPHER.

error: Content is protected !!