Wednesday, July 29, 2026
Online Vartha
HomeTrivandrum Ruralവേറിട്ട പ്രചരണം ;ജോയ് ക്യാൻവാസുമായി ചിത്രകാരർ

വേറിട്ട പ്രചരണം ;ജോയ് ക്യാൻവാസുമായി ചിത്രകാരർ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം വിളപ്പിൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ജോയ് ക്യാൻവാസ്” പേയാട് ജംഗ്ഷനിൽ ആരംഭിച്ചു. സാംസ്‍കാരിക കൂട്ടായ്മ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ ഉദ്ഘാടനം ചെയ്തു. ജോയ് ക്യാൻവാസ് കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് ഷഫീക് തിരുമല ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരരായ പ്രദീപ്‌ പേയാട്, ശാലിനി അലക്സ്, ജിഷിമോൾ, സുരേഷ് എന്നിവർ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. സ്ഥാനാർത്ഥിയുടെ പടവും ചിഹ്‌നവും സമകാലിക രാഷ്ട്രീയ വിഷയങ്ങളും ജോയ് ക്യാൻവാസിൽ ഇടംപിടിച്ചു. ജില്ലാ ജോ സെക്രട്ടറി ബി എസ് ജലജകുമാരി, മേഖലാ സെക്രട്ടറി യു എം നഹാസ്, പ്രസിഡൻ്റ് ഇറയംകോട് വിക്രമൻ, രഞ്ജിത് ആർ സി, സുധാകരൻ നായർ, എ എം ഷാഹി, ടി എൻ ദീപേഷ്, അൽ അമീൻ എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!