തിരുവനന്തപുരം: സൗദിയില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ ഹാന്‍ഡ്ബാള്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്കായി മൽസരിക്കാൻ കേരള ഹാന്‍ഡ്ബാള്‍ ടീം മുന്‍ ക്യാപ്റ്റനും തിരുവനന്തപുരം നരുവാമൂട് സ്വദേശിയുമായ എസ്.ശിവപ്രസാദും. ഇതോടെ ഏഷ്യന്‍ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയായി ഖ്യാതിയും ഈ 32കാരന്റെ പേരിലായി.
2019ല്‍ ഉസ്ബക്കിസ്ഥാനില്‍ നടന്ന ഇന്‍ഡിപ്പെഡന്റ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിലും ശിവപ്രസാദ് നീല ജഴ്സിയണിഞ്ഞിരുന്നു. ഈ മാസം 30 വരെ നടക്കുന്ന ടൂര്ണമെങ്കില് 16 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ സൗദി, ഇറാന്, ആസ്ട്രേലിയ തുടങ്ങി കരുത്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യയും.