onlinevartha 24x7
Advertisement
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
No Result
View All Result
onlinevartha 24x7
Home TECH

അതിവേഗം വളരുന്ന യു.എസ് സംരംഭങ്ങളുടെ പട്ടികയിൽ ടെക്നോപാർക്ക് കമ്പനിയും

by news desk onlinevartha 24x7
August 28, 2021
in TECH
അതിവേഗം വളരുന്ന യു.എസ് സംരംഭങ്ങളുടെ പട്ടികയിൽ ടെക്നോപാർക്ക് കമ്പനിയും
Share on FacebookShare on Whatsapp

തിരുവനന്തപുരം ;അതിവേഗം വളരുന്ന യുഎസിലെ സ്വകാര്യ കമ്ബനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയോണ്‍ ടെക്‌നോളജീസിന് വന്‍ മുന്നേറ്റം.

പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇന്‍ക് മാഗസിന്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിവേഗ വളര്‍ച്ചയുള്ള 5000 കമ്ബനികളുടെ പട്ടികയില്‍ ആയിരത്തോളം സ്ഥാനങ്ങള്‍ മുന്നിലെത്തിയാണ് എക്‌സ്പീരിയോണ്‍ നേട്ടം കൊയ്തത്. യുഎസിലെ ബിസിനസിലൂടെ വരുമാനം 200 ശതമാനം വര്‍ധിപ്പിച്ച കമ്ബനി ഈ വളര്‍ച്ചയുടെ ചുവട് പിടിച്ച്‌ തിരുവനന്തപുരത്തും കൊച്ചിയിലും ബെംഗളുരുവിലുമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായണ് പദ്ധതിയിടുന്നത്. ഈ വര്‍ഷം മാത്രം 400ലേറെ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നല്‍കും. അടുത്ത സാമ്ബത്തിക വര്‍ഷം കോളെജ് കാമ്ബസുകളില്‍ നിന്ന് 250 എന്‍ജിനീയര്‍മാരേയും റിക്രൂട്ട് ചെയ്യുമെന്നും കമ്ബനി അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടത്തരം ഐടി സൊലൂഷന്‍സ് കമ്ബനികളുടെ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിരിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ഞങ്ങളുടെ ഉപഭോക്താക്കള്‍ ഇതൊരു നിക്ഷേപ അവസരമായാണ് എടുത്തിട്ടുള്ളത്. ഇത് കമ്ബനി പ്രവര്‍ത്തനം വേഗത്തില്‍ വിപുലപ്പെടുത്താനുള്ള മികച്ച അവസരം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്- എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് ഇന്ത്യയുടെ സിഇഒയും എംഡിയുമായ ബിനു ജേക്കബ് പറഞ്ഞു.

നാലാം തവണയാണ് കമ്ബനി ഇന്‍ക് മാഗസിന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വരുമാനം രണ്ടിരട്ടി വര്‍ധിപ്പിക്കാനും കമ്ബനിക്ക് സാധിച്ചു. യുഎസിലെ ടെക്‌സസ് മേഖലയില്‍ ഏറ്റവും വേഗം വളരുന്ന 100 കമ്ബനികളില്‍ ഒന്നാകാനും കമ്ബനിക്കു കഴിഞ്ഞു

Online vartha 24x7

ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2021 Online Vartha 24x7 - Powered By by XIPHER.

  • Home
  • Breaking News
  • KERALA
  • Local News
    • Charamam
  • Entertainment
  • Sports
  • HEALTH
  • FOOD
  • AUTO
  • TRAVEL
  • CARRER & JOB
  • BUSINESS
  • TECH
  • Videos

© 2021 Online Vartha 24x7 - Powered By by XIPHER.

error: Content is protected !!