ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ബില്‍ 2022 ലോകസഭയില്‍ പാസായി. ഈ ബില്‍ നിലവില്‍ വന്നതോടെ, കുറ്റവാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന അമിത് ഷാ വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ല് ജനവിരുദ്ധമാണെന്ന് വിമര്‍ശിച്ച് രംഗത്തെത്തി. ബില്‍ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുന്‍പോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.
ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 28ന് കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.