കഴക്കൂട്ടം : വാഹന പരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പോലീസ് മർദ്ദിച്ചതായി പരാതി.സംഭവത്തിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ തുമ്പ സ്റ്റേഷൻ ഉപരോധിച്ചു. പരിക്കേറ്റ ഡി.വൈ.എഫ്.ഐ ആറ്റിപ്ര മേഖല സെക്രട്ടറിയും വിളയിൽകുളം ചിറയിൽ വീട്ടിൽ ആൽവിൻ ആൽബ്രട്ട് (22) നാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. പാർട്ടി ഓഫിസിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മുക്കോലയ്ക്കൽ ജങ്ഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ആൽവിനെ തടയുകയും വാഹന രേഖകൾ ആവശ്യപ്പെട്ടുണ്ടായ തർക്കത്തിൽ ഡ്യൂട്ടിയിലുണ്ടായ എസ്.ഐ നെഞ്ചിൽ മർദിച്ചുവെന്നാണ് പരാതി.തുടർന്ന് പാർട്ടി പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവം അന്വേഷിച്ചു നടപടിയെടുക്കാമെന്ന് സി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹികൾക്ക് കഴക്കൂട്ടം എ.സി.പി.സി.എസ് ഹരിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.ആൽവിൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.