ഹന്നാസ്ബര്‍ഗ്: പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം തേടി ഇന്ത്യന്‍ യുവതാരങ്ങള്‍ ഇന്നിറങ്ങും.
ഫൈനലില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. പോച്ചഫ്‌സ്ട്രൂമിലെ സെവന്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.15 നാണ് മത്സരം തുടങ്ങുക.
സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ എട്ടു വിക്കറ്റ് വിജയവുമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തിയത്. സീനിയര്‍ ടീം അംഗം കൂടിയായ ഷെഫാലി വെര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ കൗമാരപ്പട ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്. വനിത ക്രിക്കറ്റില്‍ ആദ്യ ലോകകിരീടം നേടുക എന്ന ലക്ഷ്യവും യുവനിരയ്‌ക്കുണ്ട്. നേരത്തെ ഇന്ത്യയുടെ സീനിയര്‍ വനിത ക്രിക്കറ്റ് ടീം മൂന്ന് തവണ ലോകകപ്പ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം.