ഇനിമുതൽ വാട്സ്‌ആപ്പിൽ ടൈപ്പ് ചെയ്യാതെയും മെസ്സേജുകള്‍ അയക്കാൻ നിങ്ങൾക്ക് സാധിക്കും.
നിങ്ങളുടെ ഫോണിലെ വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനത്തോട് ഒരു മെസ്സേജ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം മതി. നിങ്ങളുടെ പണി പൂര്‍ത്തിയായി.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അസ്സിസ്റ്റന്റിന്റെ സഹായവും, ഐഒഎസ് ഉപയോക്താക്കള്‍ക്ക് സിരിയുടെ സഹായവും ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ തിരക്കില്‍ ആയിരിക്കുമ്ബോഴോ, മെസ്സേജ് ടൈപ്പ് ചെയ്യാന്‍ സാധികാത്ത അവസരത്തിലോ നിങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.
വേണമെങ്കില്‍ വന്നിരിക്കുന്ന മെസ്സജുകള്‍ വായിച്ചു തരാനും നിങ്ങള്‍ക്ക് ഇവയോട് ആവശ്യപ്പെടാം.
പക്ഷേ അതിനു മുന്നോടിയായി ചില പെര്‍മിഷനുകള്‍ നിങ്ങള്‍ നല്‍കേണ്ടതുണ്ട്. നോട്ടിഫിക്കേഷനുകള്‍ ആക്സസ് ചെയ്യാന്‍ കഴിയുന്നത് മുതലുള്ള പെര്‍മിഷനുകള്‍ നല്‍കിയാലാണ് ഇവയുടെ സഹായം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.
സെറ്റിങ്സിലെ നോട്ടിഫിക്കേഷന്‍ ആക്സസ് ഓപ്‌ഷന്‍ ഗൂഗിളിന് നല്‍കുന്നതോടെ നിങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. ഒഴിവാക്കണമെങ്കില്‍ ആക്സസ് സെറ്റിങ്സില്‍ നിന്നും ഡിസേബിള്‍ ചെയ്താല്‍ മതി.
ഗൂഗിള്‍ അസിസ്റ്റന്റ് സഹായത്തോടെ മെസ്സേജുകള്‍ അയക്കാനും കേള്‍ക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതി.
⭕️ടൈപ്പ് ചെയ്യാതെ മെസ്സേജുകള്‍ എങ്ങനെ അയക്കാം.. ❓️
▪️ആദ്യം,നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. എന്നിട്ട് “ഹേയ് ഗൂഗിള്‍” അല്ലെങ്കില്‍ “ഓകെ ഗൂഗിള്‍” എന്ന് പറഞ്ഞ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ ആപ്പ് പ്രവര്‍ത്തിപ്പിക്കാം, ഹോം ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചും ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും.
▪️നിങ്ങള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, “ഓപ്പണ്‍” ബട്ടണില്‍ ക്ലിക്ക് ചെയ്ത് “ഹേയ് ഗൂഗിള്‍” എന്ന് പറയുക.
▪️അപ്പോള്‍ ഡിജിറ്റല്‍ അസിസ്റ്റന്റ് നിങ്ങളോട് പ്രതികരിക്കും. അതിനുശേഷം നിങ്ങള്‍ക്ക് “XXXX (പേര്) ലേക്ക് ഒരു വാട്ട്‌സ്‌ആപ്പ് സന്ദേശം അയയ്‌ക്കുക” എന്ന് പറയാം. മെസ്സേജ് അയക്കാന്‍ ഉദ്ദേശിക്കുന്ന ആളുടെ പേരും നമ്ബറും നിങ്ങള്‍ പറയേണ്ടതുണ്ട്.
▪️എന്ത് മെസ്സേജ് ആണ് അയക്കേണ്ടത് എന്ന് ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളോട് ചോദിക്കും.
▪️നിങ്ങള്‍ മെസ്സേജ് പറഞ്ഞാല്‍ അസിസ്റ്റന്റ് ആ മെസ്സേജ് ടൈപ്പ് ചെയ്യുകയും നിങ്ങളെ കാണിക്കുകയും ചെയ്യും. അതിനു ശേഷം മെസ്സേജ് അയക്കാന്‍ തയാറാണെന്ന് നിങ്ങളെ അറിയിക്കും. നിങ്ങള്‍ “ഓക്കെ സെന്‍ഡ് ഇറ്റ്” എന്ന് പറഞ്ഞാല്‍ മെസ്സേജ് അയക്കുകയും ചെയ്യും. രണ്ടാമത്തെ തവണ ചിലപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റ് തനിയെ മെസ്സേജ് അയക്കും.