ന്യൂഡൽഹി:വാട്സ്‌ആപ്പില്‍ ഇന്ന് മിക്ക ആളുകളും പ്രയോജനപ്പെടുത്തുന്ന ഒരു പ്രധാന ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റാറ്റസുകള്‍. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇതിനോടകം തന്നെ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്ലാറ്റ്ഫോമിന്റെ സുഗമമായ പ്രവര്‍ത്തനം കൂടുതല്‍ ഉറപ്പുവരുത്താനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായി വാട്സ്‌ആപ്പ് ഉപയോഗിക്കാനുമായി സ്റ്റാറ്റസ് റിപ്പോര്‍ട്ട് എന്നൊരു ഫീച്ചര്‍ ആണ് വാട്സ്‌ആപ്പ് കൊണ്ടുവരുന്നത്.വെബ് പതിപ്പില്‍ ഉടന്‍ എത്തുമെന്ന് കരുതുന്ന വാട്സ്‌ആപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ(Wabetainfo) റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ്‌ആപ്പിന്റെ സ്റ്റാറ്റസ് വിഭാഗത്തില്‍ പുതിയതായി ഒരു ഓപ്ഷന്‍ റിപ്പോര്‍ട്ടിങ്ങിനായി നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി വാട്സ്‌ആപ്പിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ സ്റ്റാറ്റസ് ആക്കുന്നവര്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.