Sunday, May 24, 2026
Online Vartha
HomeTrivandrum Cityവിവാഹവാർഷിക ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.അപകടം കാട്ടായിക്കോണത്ത്

വിവാഹവാർഷിക ദിനത്തിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.അപകടം കാട്ടായിക്കോണത്ത്

Online Vartha
Online Vartha

പോത്തൻകോട്: ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാട്ടായിക്കോണം കോണത്ത് വീട് ‘രോഹിണി’യിൽ വിജയൻ, വത്സല ദമ്പതികളുടെ മകൻ അർജുൻ വിജയ് (29) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ കാട്ടായിക്കോണം പ്രകൃതി ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം. ബൈക്കോടിക്കുമ്പോൾ ശാരീരികാസ്വസ്ഥത വരികയും ഇടറോഡ് അവസാനിക്കുന്നതിന്റെ വലതുഭാഗത്തെ മതിലിൽ ശക്തിയായി ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്താൽ റോഡിലേക്ക് തെറിച്ചു
വീണ അർജുനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.അർജുന്റെ രണ്ടാം വിവാഹവാർഷിക ദിനത്തിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഏതാനും വർഷം മുൻപും സമാനരീതിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് അർജുന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാരനാണ്.ഭാര്യ അഥീനദേവീ ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്കൂളിലെ അധ്യാപികയാണ് .

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!