കഴക്കൂട്ടം : സോഷ്യൽ മീഡിയയിലെ ഭീമന്മാരായ ഫേസ്ബുക്കും,വാട്സ് ആപ്പും,ഇൻസ്റ്റാഗ്രാമും പണമുടക്കിയതിനെ തുടർന്ന് ക്ഷമാപണവുമായി എത്തിയ സുക്കർബർഗിന്റെ പോസ്റ്റിന് താഴെ കഴക്കൂട്ടത്തെ ടെക്കി യുവാവിനെ കമന്റ് വൈറലാകുന്നു. തെറ്റുപറ്റാത്തവരായി ആരുമില്ല,അതുകൊണ്ട് ക്ഷമാപണത്തിന്റെ ആവശ്യമില്ലെന്നും സെർവർ ഡൗൺ ആയാലും നീ ഡൗൺ ആകാതിരുന്ന മതി എന്നായിരുന്നു ടെക്‌നോപാർക്ക് ജീവനക്കാരൻ റിച്ചിൻ.ആർ.ചന്ദ്രന്റെ കമന്റ്,ബാക്കിയുള്ളവർ സുക്കർബർഗിന്റെ പോസ്റ്റിന് നേരെ പൊങ്കാല ഇടുന്ന സമയത്താണ് സുക്കർബർക്കിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മറുപടി