Thursday, December 5, 2024
Online Vartha
HomeHealthഅനധികൃത അക്യുപങ്ചർ ചികിത്സക്കെതിരെ നിലപാട് വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കൽ കൗൺസിൽ

അനധികൃത അക്യുപങ്ചർ ചികിത്സക്കെതിരെ നിലപാട് വ്യക്തമാക്കി തിരുവനന്തപുരം മെഡിക്കൽ കൗൺസിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം :അടുത്തകാലത്ത് അക്യുപങ്ചർ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ , വ്യാജ ചികിത്സകൾക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തമെന്ന് മെഡിക്കൽ കൗൺസിൽ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ ഇനി ആവർത്തിക്കാൻ പാടുള്ളതല്ല.ഏതൊരു ചികിത്സാ രീതിയും അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർക്ക് മാത്രമേ ചെയ്യാൻ അവകാശമുള്ളൂ.

അക്യുപങ്ചർ ചികിത്സ എന്നത് invasive ആയ ചികിത്സാ രീതിയാണ്. അണു വിമുക്തമായ സാഹചര്യത്തിൽ കൃത്യമായ സജ്ജീകരണങ്ങളോടു കൂടിയാണ് ഇത്തരം ചികിത്സകൾ ചെയ്യേണ്ടത്. ഞരമ്പുകൾക്ക് തകരാർ, അണുബാധ സാധ്യത എന്നിവ ഇത് മൂലം സംഭവിക്കാൻ ഇടയുണ്ട്. മാത്രമല്ല AIDS, ഹെപ്പറ്റൈറ്റിസ് B തുടങ്ങിയ രോഗങ്ങൾ പകരാനുള്ള സാധ്യതയുമുണ്ട് . അതിനാൽ ശരിയായ മെഡിക്കൽ വിദ്യാഭ്യാസമില്ലാത്തവർ ഈ ചികിത്സ നടത്താൻ പാടുള്ളതല്ല എന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി വൈസ് പ്രസിഡന്റ് ഡോ.പി കെ ഹരിദാസ് ,അംഗങ്ങളായ ഡോ.സാദത്ത് ദിനകർ,ഡോ. അഭിൽ മോഹൻ,ഡോ.ശാക്കിർ അലി .കെ എ, രജിസ്ട്രാർ ആർ. സുരേഷ് ബാബു, ഡെപ്യൂട്ടി രജിസ്ട്രാർ ഷഹൻഷാ എന്നിവർ പങ്കെടുത്തു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!