Thursday, December 26, 2024
Online Vartha
HomeTrivandrum Cityആന കൊമ്പിൽ പണിതീർത്ത ശില്പം വിൽപ്പന, പിരപ്പൻകോട് സ്വദേശി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

ആന കൊമ്പിൽ പണിതീർത്ത ശില്പം വിൽപ്പന, പിരപ്പൻകോട് സ്വദേശി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

Online Vartha
Online Vartha
Online Vartha

വെഞ്ഞാറമൂട് : ആന കൊമ്പിൽ പണിതീർത്ത ശില്പം വിൽപ്പന നടത്താൻ കൊണ്ട് പോകുന്നതിനിടെ രണ്ടു പേർ ഫോറെസ്റ്റ് വിജിലൻസ് & ഇന്റലിജിന്റെ പിടിയിൽ. പിരപ്പൻകോട് വാദ്ധ്യാരുകോണം അരുണോദയത്തിൽ അശ്വിൻ ഡി (23), വിളപ്പിൽശാല പുതുവിള ഹൗസിൽ മോഹനൻ (57) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം നാലാഞ്ചിറ പാണൻവിളയിൽ വച്ചാണ് വെച്ചായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച  കാറും ബുള്ളറ്റും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഫോറെസ്റ്റ് വിജിലൻസ് & ഇന്റലിജിൻസ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!