Friday, January 3, 2025
Online Vartha
HomeTrivandrum Cityഹൈവേ വികസന മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ

ഹൈവേ വികസന മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : നാഷണൽ ഹൈവേ യുമായി ബന്ധപ്പെട്ട കണിയാപുരം ടൗൺഷിപ്പ് ഏരിയയിൽകോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കുന്നതിന് പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നുള്ള ആവശ്യമായും, കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണം എന്ന ആവശ്യവും മുൻനിർത്തി കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേ വികസന മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ താമസിച്ച് നിവേദന സംഘം റെയിൽവേ മന്ത്രി, മൈനോറിറ്റി മന്ത്രി,നാഷണൽ ഹൈവേയുടെയും റെയിൽവേയുടെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർഎന്നിവരുമായി നേരിട്ട് ചർച്ച നടത്തി. കണിയാപുരത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു ഉടനടി പരിഹാരം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ടമന്ത്രിയും ഉദ്യോഗസ്ഥരും അറിയിച്ചിട്ടുള്ളത്. നിവേദന സംഘത്തിൽ നൗഷാദ് തോട്ടിൻകര ( ചെയർമാൻ), അഡ്വക്കേറ്റ് നിസാം(ലീഗൽ അഡ്വൈസർ), എം.കെ നവാസ് (ജനറൽ കൺവീനർ), സജീർ മെൻസിറ്റി, വാഹിദ് കൈപ്പള്ളി, ഷഫീഖ് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, റാസി ദാവൂദ് ഷാജു കരിച്ചാറ എന്നുവരും ഉണ്ടായിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!