Thursday, December 26, 2024
Online Vartha
HomeKeralaകഴക്കൂട്ടത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ തീരുമാനമായി.

കഴക്കൂട്ടത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ തീരുമാനമായി.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: കഴക്കൂട്ടം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവാൻ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ ചർച്ച ചെയ്തു.അരുവിക്കരയിൽ നിന്നും കഴക്കൂട്ടം മണ്ഡലത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പ്രധാനമായും 3 വാട്ടർ ടാങ്കുകളിലൂടെയാണ്. പോങ്ങുംമൂട്, പുതുക്കുന്ന്, മൺവിള. ഇതിൽ പുതുക്കുന്നു, മൺവിള ടാങ്കുകളിലേക്ക് അരുവിക്കരയിൽ നിന്നും വെള്ളം എത്തിക്കേണ്ട പ്രധാന ലൈനിന്റെ പ്രവൃത്തി വൈകുന്നതാണ് കഴക്കൂട്ടത്തെ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം. കേവലം 2 കിലോമീറ്ററിൽ താഴെയുള്ള പ്രവൃത്തിയാണ് ഇനി അവശേഷിക്കുന്നത് എങ്കിലും ടെണ്ടർ ക്വോട്ടു ചെയ്തിരിക്കുന്നത് 40 ശതമാനത്തിലധികം എക്സസ് ആയതിനാൽ പ്രവൃത്തി ഇനിയും വൈകും .കഴക്കൂട്ടം മണ്ഡലത്തിൽ കുടിവെള്ളം എത്തിയിട്ട് ഒരുമാസം ആയ പ്രദേശങ്ങൾ പോലുമുണ്ട് എന്നതിനാൽ കുടിവെള്ളം എത്തിക്കുവാൻ ബദൽ മാർഗങ്ങൾ യോഗം ചർച്ച ചെയ്തു.വാട്ടർ അതോറിറ്റിയുടെ പക്കലുള്ള 10000 ലിറ്ററിന്റെ 4 ടാങ്കറുകൾ ഉപയോഗിച്ച് പൈപ്പ് വെള്ളം എത്താത്ത സ്ഥലങ്ങളിൽ വെള്ളം എത്തിക്കും.വലിയ ടാങ്കറിനു എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ നഗരസഭയുടെ ടാങ്കറുകളിൽ വെള്ളം എത്തിക്കും.കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് 2000 ലിറ്ററിന്റെ ടാങ്കറുകൾ നഗരസഭ വാടകക്കെടുത്ത് വെള്ളം എത്തിക്കും.ഉയർന്ന പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കുടിവെള്ളം സംഭരിക്കുന്നതിനായി നഗരസഭ 10 വലിയ വാട്ടർ ടാങ്കുകൾ വാടകക്കെടുക്കുകയും കൗൺസിലറുമാരുടെ നിർദ്ദേശാനുസരണം ടാങ്കർ ലോറികൾക്ക് ആക്സസബിൾ ആയുള്ള സ്ഥലങ്ങളിൽ ക്രമീകരിക്കുകയും ചെയ്യും.

 

വരൾച്ചയെ നേരിടുന്നതിനും കുടിവെള്ള വിതരണത്തിനുമായി 39 ലക്ഷം രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭക്ക് അനുവദിച്ചിട്ടുണ്ട്. ടി തുക കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുവാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തലവൻ എന്ന നിലയിൽ കളക്ടർ ഉത്തരവ് നൽകും. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നഗരസഭ, കൗൺസിലർമാർ എന്നിവർ ചേർന്ന് കുടിവെള്ള വിതരണത്തിന് ഷെഡ്യൂൾ തയ്യാറാക്കി ടാങ്കർ ലോറികളെ വിന്യസിക്കും. 2 ദിവസത്തിൽ ഒരിക്കൽ എങ്കിലും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്ന നിലയിലാകും ഷെഡ്യൂൾ.സിറ്റി ഗ്യാസ് പൈപ്പ്‍ ലൈൻ വിന്യാസത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത് തുടർകഥ ആവുന്നതിനാൽ ഈ പ്രവൃത്തിയുടെ നിർവഹണത്തിൽ വാട്ടർ അതോറിറ്റിയുടെ സൂപ്പർവിഷൻ ഉറപ്പാക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!