എറണാകുളം: ആലുവയിൽ നിന്നും ഒരു സംഘം ആളുകൾ യുവാവിനെ തട്ടികൊണ്ട് പോയി. ആലുവ റെയിൽവേ സ്റ്റേഷൻ പരിധിയിൽ വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയംനാല് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെയും സമാന രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം അയാളെ വിട്ടയച്ചിരുന്നു. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവം.