വെഞ്ഞാറമൂട് : പന്നിക്കായി വെച്ചിരുന്ന കെണിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന അരുൺ (36)ആണ് മരിച്ചത് .ഞായാറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്. വീട് വരെ ബൈക്ക് പോകാത്തതിനാൽ റോഡിൻ്റെ ഭാഗത്തായിരുന്നു പാർക്ക് ചെയ്യുന്നത്. അവിടെ മരം ഒടിഞ്ഞ് വീണതിനാൽ മറ്റുള്ളവരെ ഇറക്കിയശേഷം കയറ്റം കയറി ബൈക്ക് വെയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു.ആബുലൻസ് സൗകര്യം ഇല്ലാത്തതിനാൽ രണ്ട് മണിക്കൂർകഴിഞ്ഞാണ്
സുഹൃത്തുകൾ കന്യാകുളങ്ങര കുടുബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത് തുടർന്ന് മരണപ്പെട്ടത്. പോസ്റ്റ് മോർട്ടം കഴിഞ്ഞാലെ അപകടകാരണം പറയാൻ കഴിയുവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.