Sunday, November 23, 2025
Online Vartha
HomeKeralaയുവ വോട്ടർമാരുടെ മനസ്സ് കീഴടക്കി ജോയി

യുവ വോട്ടർമാരുടെ മനസ്സ് കീഴടക്കി ജോയി

Online Vartha
Online Vartha

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ യുവ വോട്ടർമാരുടെ മനസ്സ് കീഴടക്കി ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി.ജോയി. ജോയിഫുൾ ക്യാമ്പസ് എന്ന വ്യത്യസ്തമായ പ്രചരണ പരിപാടിയാണ് വിദ്യാർഥികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായത്. തിങ്കളാഴ്ച രാവിലെ മുതൽ ഉച്ച വരെ സെൻ്റ് സേവ്യേഴ്‌സ് കോളേജ് – തുമ്പ, എ ജെ കോളേജ് തോന്നയ്ക്കൽ, എന്നീ കോളേജുകളിലാണ് സ്ഥാനാർത്ഥി സന്ദർശനം നടത്തിയത്. എല്ലാ ക്യാമ്പസുകളിൽ വിദ്യാർഥികളുടെ മികച്ച പിന്തുണയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പ്രാദേശിക വിഷയം മുതൽ അന്തർദേശീയ വിഷയങ്ങളിൽ വരെ സ്ഥാനാർഥിയുടെ നിലപാട് വിദ്യാർത്ഥികൾ ആരാഞ്ഞു. വിദ്യാർത്ഥി ജീവിതത്തിലെ ചില അനുഭവങ്ങൾ കൂടി സ്ഥാനാർത്ഥി പങ്ക് വെച്ചതോടെ യുവ വോട്ടർമാർക്ക് ആവേശമായി.

ജൂണിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ആറ്റിങ്ങലിലെ യുവാക്കളുടെ ശബ്ദമായി പാർലമെൻ്റിൽ ഉണ്ടാകും എന്ന ഉറപ്പ് നൽകിയാണ് തിങ്കളാഴ്ചത്തെഅവസാനിച്ചത്. ചൊവ്വാഴ്ചയും ജോയിഫുൾ ക്യാമ്പസ് തുടരും.ചിറയിൻകീഴ് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച സ്ഥാനാർത്ഥി പര്യടനം നടത്തി

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!