കൊച്ചി: പ്രേക്ഷകരുടെ പ്രിയ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോഴിതാ അപൂര്‍വ്വമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ്താണ് ചർച്ചയാവുന്നത്. വർഷങ്ങൾക്ക്മുന്‍പ് ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് ഒരു മത്സര വിജയിക്ക് ബാലചന്ദ്ര മേനോന്‍ സമ്മാനം നല്‍കുന്നതാണ് ചിത്രത്തില്‍.തന്‍റെ കയ്യില്‍ നിന്നും ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് മലയാള സിനിമയിലെഅറിയപ്പെടുന്ന ഒരു കലാകാരനാണ് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. ഇന്റർ കോളേജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് ഒരു മത്സര വിജയിക്ക് ബാലചന്ദ്ര മേനോന്‍ സമ്മാനം നല്‍കുന്നതാണ് ചിത്രത്തില്‍.തന്‍റെ കയ്യില്‍ നിന്നും ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് മലയാള സിനിമയിലെഅറിയപ്പെടുന്ന ഒരു കലാകാരനാണ് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.
അത് ആരെന്ന് മനസിലായോ എന്ന് ചോദിച്ച് ഉത്തരം പിന്നീട് പറയാം എന്നാണ് മേനോന്‍ പറയുന്നത്. എന്നാല്‍ കമന്‍റ് ബോക്സില്‍ അത് ആരാണെന്ന് ബാലചന്ദ്ര മേനോന്‍റെ ഫാന്‍സ് കണ്ടെത്തി കഴിഞ്ഞു സംവിധായകന്‍ ബ്ലെസിയാണ് അതെന്നാണ് അവര് കണ്ടെത്തിയത്.