മദ്യലഹരിയിൽ കാട്ടുന്ന പരാമക്രമങ്ങൾ കാരണം പലവിധ കെണികളിലും ആൾക്കാരെ കുടുക്കാറുണ്ട്, എന്നാൽ ഇവിടെ പരാക്രമം ഒന്നുമല്ലെങ്കിലും ആള് കുടുങ്ങി. കാൺപൂരിലെ റാംലില പാർക്കിലായിരുന്നു കൗതുക സംഭവം ഉണ്ടായത്. മദ്യലഹരിയിൽ ബെഞ്ചിൽ കിടന്നറങ്ങുകയായിരുന്ന യുവാവിന്റെ കഴുത്ത് ബെഞ്ചിന് വിടവിൽ കുടുങ്ങുകയായിരുന്നു. കഴുത്തുകുടുങ്ങിയതോടെ ഇയാൾക്ക് ബോധം വന്നു. പിന്നാലെ നിലവിളിയും തുടങ്ങി. ഇതോടെ പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരൻ പാഞ്ഞെത്തി. തുടർന്ന് ഇയാളെ ശാന്തനാക്കി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ ബെഞ്ചിൽ കുടുങ്ങിയ തല പുറത്തെടുത്തു. എന്തായാലും പാെലീസുകാരൻ കൃത്യ സമയത്ത് വന്നത് മദ്യപന് രക്ഷയായി. കഴുത്തിന് ചെറിയ പോറലുകളുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. പരിശോധനകൾക്ക് ശേഷം ഇയാളെ വീട്ടിൽ പോകാൻ അനുവദിച്ചു.