റാഞ്ചി: റെയില്‍വെയുടെ തെറ്റായ തര്‍ജ്ജമ വൈറലാകുന്നു. ഹാട്ടിയ-എറണാകുളം എക്‌സ്പ്രസില്‍ ഹാട്ടിയ എന്നത് കൊലപാതകം എന്ന് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് ബോഗിയില്‍ എഴുതിയതാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ വൈറലായതോടെ വലിയ നിലയിലുള്ള വിമര്‍ശനമാണ് റെയില്‍വെക്കെതിരെ ഉയരുന്നത്. ഹാട്ടിയ എന്ന ഹിന്ദി വാക്കുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമാണ് അബദ്ധത്തിന് കാരണമായത് .ഹിന്ദിയില്‍ ഹാട്ടിയ എന്ന ഹത്യ എന്ന ഹിന്ദിവാക്കായി കണക്കാക്കി തര്‍ജ്ജമ ചെയ്യുകയായിരുന്നു. ഹത്യ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം കൊലപാതകമെന്നാണ്. വിഷയം ചര്‍ച്ചയായതോടെ റെയില്‍വെ അധികൃതര്‍ കൊലപാതകം എന്ന മലയാളം വാക്ക് മഞ്ഞപെയിന്റ് ഉപയോഗിച്ച് മായ്ക്കുകയായിരുന്നു