Friday, July 4, 2025
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്.

ആറ്റിങ്ങലിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്.

Online Vartha

ആറ്റിങ്ങൽ :നഗരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കിളിമാനൂർ കുന്നുമ്മൽ സ്വദേശി അമൽദർശനാണ് (30) പരുക്കേറ്റത്. അമൽദർശൻ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി ആലംകോട് സ്വദേശി ഷാൻ ഒളിവിലാണ്.കിളിമാനൂർ പൊതുചന്തയിൽ തട്ടുകട നടത്തുന്ന ആളാണ് അമൽദർശൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രതിയും കുടുംബവുമായി അമൽദർശൻ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!