Sunday, November 23, 2025
Online Vartha
HomeKeralaകമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല ;ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കുന്നു; ജോയ് മാത്യു

കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല ;ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കുന്നു; ജോയ് മാത്യു

Online Vartha
Online Vartha

കോഴിക്കോട്: താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ലെന്നും കമ്മ്യൂണിസം നല്ലൊരു സങ്കൽപമാണെന്നും നടൻ ജോയ് മാത്യു. താൻ ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ ജോയ് മാത്യു കമ്മ്യൂണിസം ഇല്ലാത്ത ഒരു കാര്യമാണെന്നും ഉണ്ടെന്നു പറയുന്നതിനോടാണ് തനിക്ക് വിയോജിപ്പെന്നും പറഞ്ഞു. മാർക്സിസം മാറിക്കൊണ്ടിരിക്കുകയാണ്. വിപ്ലവകാരികളായ സ്ഥാനാർത്ഥികൾ അമ്പലത്തിൽ പോയി കുമ്പിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിൻ്റെ പ്രതികരണം.കേരളത്തിൽ ഗുണ്ടായിസമാണ് അരങ്ങേറുന്നത്. എതിർക്കുന്നവനെ ഇല്ലാതാക്കും. ബോംബ് രാഷ്ട്രീയത്തോട് ആർക്കും താത്പര്യമുണ്ടാകില്ല. ടിപി വധത്തിലുൾപ്പെട്ടവരെ ട്രീറ്റ് ചെയ്ത രീതി കണ്ടിട്ടില്ലേ. സിദ്ധർത്ഥനെ കെട്ടിത്തൂക്കിയ ഒരു വിദ്യാർഥിസംഘടനയെ കൊണ്ടുനടക്കുന്ന പാർട്ടിയെ താനെങ്ങനെ സ്നേഹിക്കുമെന്നും ജോയ് മാത്യു ചോദിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!