Thursday, December 5, 2024
Online Vartha
HomeMoviesഎമ്പുരാൻ ചിത്രീകരണം ഇനി തിരുവനന്തപുരത്ത്.

എമ്പുരാൻ ചിത്രീകരണം ഇനി തിരുവനന്തപുരത്ത്.

Online Vartha
Online Vartha
Online Vartha

മോഹൻലാൽ – പൃഥ്വിരാജ് കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കി. ഇനി തിരുവനന്തപുരത്തായിരിക്കും ചിത്രീകരണം നടക്കുക.

വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളിലായിട്ടാകും പ്രധാനമായും ആ ചിത്രീകരണമുണ്ടാകുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത് ശരിവയ്‍ക്കും വിധമാണ് പുതിയ അപ്‍ഡേറ്റ്.സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!