ഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ രണ്ട് ന്യൂബോളെന്ന നിയമത്തെ എതിര്‍ത്ത് ഗൗതം ഗംഭീര്‍. ഈ നിയമം സ്പിന്നര്‍മാര്‍ക്ക് തിരിച്ചടിയാണെന്ന് ഇന്ത്യന്‍ മുന്‍ താരം പറയുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 400ലധികം വിക്കറ്റ് ലഭിച്ച രവിചന്ദ്രന്‍ അശ്വിനും നഥാന്‍ ലിയോണും ഏകദിന ക്രിക്കറ്റില്‍ അവസരം ലഭിക്കുന്നില്ല. ഇതിന് കാരണം രണ്ട് ന്യൂബോള്‍ നിയമാണെന്ന് ഗംഭീര്‍ പറയുന്നു.
ഏകദിന ക്രിക്കറ്റില്‍ രണ്ട് ന്യൂബോളെന്നത് ഏറ്റവും മോശം നിയമമാണ്. ഇത് അശ്വിന്‍, ലിയോണ്‍ തുടങ്ങിയ ഫിംഗര്‍ സ്പിന്നര്‍മാരുടെ അവസരം കുറയ്ക്കുന്നു. ഏകദിന ക്രിക്കറ്റില്‍ വിക്കറ്റ് വീഴ്ത്താനാണ് ടീമുകള്‍ ആഗ്രഹിക്കുന്നത്. സ്പിന്നര്‍മാര്‍ക്ക് പലപ്പോഴും റണ്‍ഒഴുക്ക് പ്രതിരോധിക്കുകയെന്ന റോളുകൂടിയുണ്ടാവും. എന്നാല്‍ രണ്ട് പന്തുകള്‍ ഉപയോഗിച്ചാല്‍ സ്പിന്നര്‍മാരുടെ റോളുകള്‍ ഒഴിവാകും. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഇപ്പോള്‍ റിവേഴ്‌സ് സ്വിംഗും ലഭിക്കുന്നില്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.